സന്യാലന് എന്ന ഈ ഞാന്‍ ...

തൊള്ളായിരത്തി എഴുപത്തിഎഴില് വടകരയില്‍ ജനനം. ചുറ്റുപാടുകളും വായനയും പതുക്കെ ഇടതുപക്ഷത്തേക്ക് നയിച്ചു. ഒരു പത്രപ്രവര്ത്തകന് ആവണമെന്ന് ആഗ്രഹിച്ചു.
സാഹചര്യങ്ങള്‍ പതിനേഴാം വയസ്സില്‍ നാവിക സേനയിലെത്തിച്ചു. പതിനഞ്ചു വര്‍ഷത്തെ സൈനിക സേവനം ജീവിതത്തിനു പലതും സമ്മാനിച്ചു. രണ്ടായിരത്തി അഞ്ചില്‍ കൂട്ടുകാരിയെ കല്യാണം കഴിച്ചു. അടുത്ത വര്‍ഷം ഒരു കിലുക്കാം പെട്ടിയുടെ അച്ഛനായി. ഭൂമിശാസ്ത്രത്തില്‍ ബിരുദവും റിമോട്ട് സെന്സിങ്ങില് മേല്‍ ബിരുദവും നേടി. അതിനിടയില്തത്ത്വശാസ്ത്രം അതിന്റെഅടിസ്ഥാനങ്ങളില് നിന്ന് വ്യതിചലിക്കുനത് കണ്ട് പരിഭവിച്ചു. രണ്ടായിരത്തി പതിനൊന്നില്‍ നാവിക സേനയില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഹൈട്രോഗ്രാഫിക് സര്‍വേയര്‍ ആയി ജോലി ചെയ്യുന്നു. രണ്ടു മാസം നീണ്ടു നില്ക്കുന്ന സമുദ്ര ജീവിതത്തിനിടയില്‍ കിട്ടുന്ന ഒഴിവു മാസങ്ങളില്‍ അടുക്കള തോട്ട കൃഷിയും ചില്ലറഎഴുത്തുകളുമായി ജീവിക്കുന്നു.